കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ ദുരിതത്തിലാക്കി വീണ്ടും വൈദ്യുതി ചാര്‍ജ് കുത്തനെ വർദ്ധിപ്പിക്കാൻ തീരുമാനിച്ച പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പെരുങ്ങുഴി, അഴൂര്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍
നാലുമുക്ക് ജംഗ്‌ഷനില്‍ നിന്നും പെരുങ്ങുഴി ജംഗ്‌ഷനിലേക്ക് പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ് കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. നാല് മാസങ്ങളായി പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍, കോടികള്‍ മുടക്കി മാമാങ്കം നടത്തുന്നത് അപമാനമാണെന്നും, വൈദ്യുതി, വെള്ളം എന്നിവയുടെ ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആര്‍ നിസാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കളായ വി.കെ ശശിധരന്‍, കെ.ഓമന, മാടന്‍വിള നൗഷാദ്, വര്‍ക്കല ഹരിദാസ്, എസ്.ജി അനില്‍കുമാര്‍, രാജന്‍ കൃഷ്ണപുരം, ബി. സുധര്‍മ്മ, റഷീദ് റാവുത്തര്‍, എം. നിസാം
തുടങ്ങിയവര്‍ സംസാരിച്ചു.