ഭരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന സ്‌നേഹധാര പദ്ധതിയിൽ സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് തസ്തികകളിലും സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്.
എം.എസ്എസി അല്ലെങ്കിൽ എം.എ സൈക്കോളജിയാണ് സൈക്കോളജിസ്റ്റ് തസ്തികയിലെ യോഗ്യത. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്‌ട്രേഷൻ ഉള്ളവർക്ക് മുൻഗണനയുണ്ടാകും.
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിയോതെറാപ്പിയിൽ ബിരുദമുള്ളവർക്ക് ഫിസിയോ തൊറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസലും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നവംബർ 17 രാവിലെ 10.30ന് ഹാജരാകണമെന്ന് ഭരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.