പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രമായി ഷെയര്‍ ചെയ്യാവുന്ന പുതിയ ഫീച്ചര്‍ കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. നിലവില്‍ സ്റ്റോറികള്‍ക്കും കുറിപ്പുകള്‍ക്കും ഈ ഓപ്ഷന്‍ ലഭ്യമാണ്. ഇതിന് പുറമെയാണിത്. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയിലും അവര്‍ പ്ലാറ്റ്ഫോമില്‍ പങ്കിടുന്ന കണ്ടന്റിലും കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്ന് പ്രസ്താവിച്ചു കൊണ്ടാണ് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞദിവസം ഈ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ഭാവിയില്‍ ഈ ഫീച്ചര്‍ സഹായകമായേക്കാമെന്നാണ് നിഗമനം. പുതിയ അപ്ഡേറ്റ് ചെക്ക് ചെയ്യാനായി ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്യുക. പുതിയ പോസ്റ്റ് സെലക്ട് ചെയ്ത ശേഷം ക്യാപ്ഷന്‍ ഓപ്ഷന് താഴെയുള്ള 'ഓഡിയന്‍സ്' ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് 'അടുത്ത സുഹൃത്തുക്കളെ' തെരഞ്ഞെടുക്കുക. നിങ്ങളുടെ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ മുകളില്‍ വലത് കോണിലുള്ള 'പങ്കിടുക' ബട്ടണില്‍ ടാപ്പ് ചെയ്യുക.