ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

#ശിവഗിരി: 91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി എൽ.പി, യു.പി, എച്ച്.എസ്, പ്ലസ്ടു, കോളേജ്, പൊതു വിഭാഗങ്ങൾക്കായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രസംഗം (മലയാളം, ഇംഗ്ലീഷ്) പദ്യം ചൊല്ലൽ, ഉപന്യാസം (മലയാളം), ശ്രീനാരായണ ക്വിസ്, ആത്മോപദേശ ശതകാലാപനം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ.

നവംബർ 25, 26 തീയതികളിലാണ് പ്രാഥമികതല മത്സരങ്ങൾ. അരുവിപ്പുറം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം, ശിവഗിരി മഠം, കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം, ചേർത്തല വിശ്വഗാജി മഠം, ആലുവ അദ്വൈതാശ്രമം, തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രം, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം എന്നീ കേന്ദ്രങ്ങളിലാണിത്. മേഖലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവരെ പങ്കെടുപ്പിച്ച്, സംസ്ഥാനതല ഫൈനൽ മത്സരങ്ങൾ

ഡിസംബർ 23, 24, 25 തീയതികളിൽ ശിവഗിരി മഠത്തിൽ സംഘടിപ്പിക്കും. ആത്മോപദേശ ശതകാലാപനം, ശ്രീനാരായണ ക്വിസ് എന്നിവയ്ക്ക് മേഖലാതല മത്സരങ്ങൾ ഉണ്ടായിരിക്കുന്നതല്ല. മത്സരങ്ങളുടെ സമയം, മത്സരരീതി എന്നിവ സംഘാടക സമിതിയുടെ തീരുമാനമനുസരിച്ച് അറിയിക്കുന്നതാണ്.
മേഖലാ തല മത്സരങ്ങളുടെ സമയവും നിർദ്ദേശിക്കപ്പെട്ട വിഷയങ്ങളും.

നവംബർ 25 ശനി രാവിലെ 9 മണി- പദ്യം ചൊല്ലൽ: എൽ.പി വിഭാഗം: കുണ്ഡലിനിപ്പാട്ട് (ആദ്യത്തെ 18 വരികൾ)

യു.പി വിഭാഗം: ജീവകാരുണ്യ പഞ്ചകം, എച്ച്.എസ് വിഭാഗം: സദാശിവ ദർശനം (ആദ്യത്തെ 7 ശ്ലോകങ്ങൾ)
പ്ലസ്ടു വിഭാഗം: ചിജ്ജഡചിന്തനം (ആദ്യത്തെ 5 ശ്ലോകങ്ങൾ), കോളേജ് വിഭാഗം: പിണ്ഡനന്ദി (ആദ്യത്തെ 9 ശ്ലോകങ്ങൾ).

പൊതു വിഭാഗം: ജനനീ നവരത്ന മഞ്ജരി.
എല്ലാ വിഭാഗങ്ങളിലും പങ്കെടുക്കുന്നവർ രാവിലെ 9 മണിക്ക് അതാത് മത്സര കേന്ദ്രങ്ങളിൽ എത്തിച്ചേരണം.
ഉച്ചയ്ക്ക് 1.30 ന് ഉപന്യാസ രചന (എച്ച്.എസ്, പ്ലസ്ടു, കോളേജ്, പൊതുവിഭാഗങ്ങൾക്ക്) മത്സരം തുടങ്ങുന്നതിന് 15 മിനിട്ട് മുമ്പ് വിഷയം നല്‍കും. ഒരു മണിക്കൂറാണ് സമയം.

നവംബർ 26ന് രാവിലെ 9 മണി- പ്രസംഗം (മലയാളം, ഇംഗ്ലീഷ്). എൽ.പി വിഭാഗം: ഗുരുമഹിമ, യു.പി വിഭാഗം: ഗുരുവിന്റെ സമത്വചിന്ത. പ്രസംഗം (ഇംഗ്ലീഷ് ) എൽ.പി വിഭാഗം: Guru as a social reformer, യു.പി വിഭാഗം: A Kerala- without Sreenarayanaguru
മറ്റ് വിഭാഗങ്ങൾക്ക് മത്സരത്തിന് 5 മിനിട്ട് മുമ്പ് വിഷയം നല്‍കും. തത്സമയം നൽകേണ്ട വിഷയങ്ങൾ മത്സരത്തിന് മുമ്പ് അതത് കേന്ദ്രങ്ങൾ അറിയിക്കും. സംസ്ഥാനതല മത്സരത്തിനുളള വിവരണങ്ങളും മേഖലാതല മത്സര ദിവസം അറിയിക്കുന്നതാണ്. മേഖലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർ സർട്ടിഫിക്കറ്റുകളുമായി വേണം സംസ്ഥാനതല മത്സരത്തിന് എത്തേണ്ടത്. മേഖലാതല മത്സരങ്ങളിൽ പങ്കെടുക്കേണ്ടവർ നവംബർ 20ന് മുമ്പായി അതത് കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് : 9447033466, 9074316042, 9072456132. സ്വാമി ഋതംഭരാനന്ദ, സെക്രട്ടറി
തീർത്ഥാടന കമ്മിറ്റി.
#sivagriNews@2023