പ്രാദേശികമായി നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള പ്രദേശ് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരവാരം പഞ്ചായത്തിലെ ചാങ്ങാട് ഏലായിലാണ് തരിശ് ഭൂമി ഏറ്റെടുത്ത് നെൽ കൃഷിയിറക്കിയിരുന്നത്.ജല ദ്വർലഭ്യവും, വരൾച്ചയും ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചെങ്കിലും നല്ല രീതിയിലുള്ള വിളവ് ലഭിച്ചതിന്റെ സംതൃപ്തിയിലാണ് കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ. ചാങ്ങാട് പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവം കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ. എസ്. മുരളീധരൻ ഉദ്ഘാടനംചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് കിനാലുവിള,കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആറ്റിങ്ങൽ മനോജ്,കോൺഗ്രസ് നേതാക്കളായ ഇ. പി സവാദ് ഖാൻ, അഭിലാഷ് ചാങ്ങാട് കർഷക കോൺഗ്രസ് കരവാരം മണ്ഡലം പ്രസിഡന്റ് പി.ശശിധരൻ നായർ, നിയോജക മണ്ഡലം ഭാരവാഹികളായ ഗായത്രി ദേവി, കെ.മനോഹരൻ, ബി. കെ സുരേഷ് ബാബു, ബേബി ഹെർഷ്,എം. മണിയൻ തുടങ്ങിയവർ പങ്കെടുത്തു...