പഴയകുന്നുമ്മേൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അടയമൺ വാർഡ് മെമ്പറുമായ സ.കെ രാജേന്ദ്രൻ അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് അംഗം, ആദ്യ ജില്ലാ കൗൺസിൽ അംഗം, ജില്ലാ പഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ഗ്രാമ പഞ്ചായത്ത് അംഗവും സി.പി.എം കിളിമാനൂർ ഏര്യാകമ്മറ്റി അംഗവുമാണ്.