ലോകകപ്പിലെ ദയനീയ തോൽവിക്ക് പിറകെ ശ്രീലങ്കന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടി.ഐസിസി ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്തു.നടപടി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ്.ഐ സി സി അടിയന്തര പ്രാബല്യത്തോടെ ആണ് അംഗത്വം സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷന്റെ വ്യവസ്ഥകള്‍ ഐ സി സി ബോര്‍ഡ് യഥാസമയം തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.ഐ സി സി വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ന് ഐ സി സി ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ഒരു അംഗം എന്ന നിലയിലുള്ള അതിന്റെ കടമകള്‍ പ്രത്യേകിച്ച് അതിന്റെ കാര്യങ്ങള്‍ സ്വയംഭരണാധികാരത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെയും ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലും ഗുരുതരമായ ലംഘനമാണ് നടത്തിയത് എന്ന് ഐ സി സി വിലയിരുത്തി.