വർക്കലയിൽ നിന്നും പമ്പ സ്പെഷ്യൽ

ശബരിമല തീർത്ഥാടനത്തിനോട് അനുബന്ധിച്ച് ദക്ഷിണകാശി എന്നറിയപ്പെടുന്ന വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ നിന്നും കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ് ബസ് ആരംഭിച്ചു

ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുമാണ് സ്പെഷ്യൽ കെഎസ്ആർടിസി ബസ്. ശ്രീ ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ ആർത്തറ മൂട്ടിൽ നടന്ന ചടങ്ങിൽ എംഎൽഎ അഡ്വക്കേറ്റ് വി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു ചടങ്ങിൽ വർക്കല നഗരസഭ ചെയർമാൻകെ എം ലാജി ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജയകുമാർ മറ്റു പൗരപ്രമുഖർ പങ്കെടുത്തു.മണ്ഡലച്ചിറപ്പ് മഹോത്സവ കമ്മിറ്റി പ്രസിഡൻറ് ശ്രീജു സെക്രട്ടറി സന്തോഷ് എന്നിവർ എംഎൽഎ അഡ്വക്കേറ്റ് ജോയിയെ പൊന്നാട അണിയിച്ചു ആദരിച്ചു

മണ്ഡലകാലം അവസാനിക്കുന്നത് വരെയും എല്ലാദിവസവുംവൈകുന്നേരം 7 ന് ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ നിന്നുംപുറപ്പെട്ടു
  നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം വഴി കൊട്ടാരക്കര പമ്പ വരെയാണ് സർവീസ് നടത്തുന്നത്