*ബംഗാൾ ഉൾകടലിൽ 'മിദ്ഹിലി' ചുഴലിക്കാറ്റ് രൂപപ്പെട്ടു. സംസ്ഥാനത്ത് മഴക്ക് സാധ്യത*

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ "മിദ്‌ഹിലി" ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട അതിതീവ്ര ന്യൂനമർദമാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തെത്തും. ഇതോടൊപ്പം ബംഗാൾ ഉൾകടലിൽ ശ്രീലങ്ക- തമിഴ്നാട് തീരത്തിനു സമീപവും, അറബികടലിൽ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികൾ നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.