*ചിറ്റാറ്റിൻകര സ്വദേശി സെൽവിയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ട്ടപ്പെട്ടു*

ആറ്റിങ്ങൽ: ചിറ്റാറ്റിൻകര സഹവസന്തത്തിൽ സെൽവിയുടെ പേഴ്സാണ് ഇന്ന് രാവിലെ 9 മണിയോടു കൂടി നഷ്ട്ടപ്പെട്ടത്. രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാനായി ആറ്റിങ്ങൽ കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിൽ നിന്നും സെൽവി ബസ് കയറി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പേഴ്സ് നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്. ബ്രൌൺ നിറത്തിലുള്ള പേഴ്സിൽ ആധാർ, ഇലക്ഷൻ ഐഡി, ഫോട്ടോയും കൂടാതെ 1300 രൂപയും ഉണ്ടായിരുന്നതായി സെൽവി പറയുന്നു. ബസ് സ്റ്റാൻഡിൽ വെച്ചോ യാത്രക്കിടയിലോ ആണ് പേഴ്സ് കൈമോശം വന്നത്. കണ്ടുകിട്ടുന്നവർ 8086999392 എന്ന നമ്പറിലോ ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിലോ അറിയിക്കേണ്ടതാണ്.