സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില തുടരുകയാണ്. പവന് 45,480 രൂപയിലാണ് ഇന്നും സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,685 രൂപയും നല്‍കേണ്ടിവരും. ചൊവ്വാഴ്ച പവന് 240 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കായ 45,480 രൂപയിലെത്തിയത്. നവംബര്‍ 13നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തില്‍ രേഖപ്പെടുത്തിയത്. നവംബര്‍ 13ന് 44,360 രൂപയായിരുന്നു ഒരുപവന്‍ സ്വര്‍ണത്തിന്റെ വില.ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5,740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.