*കോൺഗ്രസ് നേതാവായിരുന്ന രാജൻ ബാബുവിന്റെ മുപ്പത്തഞ്ചാം ചരമവാർഷികം ആചരിച്ചു*

ആറ്റിങ്ങൽ:- മികച്ച സംഘാടകനും ധീരതയുടെ പ്രതീകവുമായിരുന്നു എൻ. രാജൻബാബു എന്ന് എൻ.പിതാംബര കുറുപ്പ് എക്സ് എം.പി.

സബ് ഇൻസ്പെക്ടർ ട്രയിനിംഗിനിടെ തലച്ചോറിന് പരിക്ക് പറ്റി 32-ാം വയസ്സിൽ മരണമടഞ്ഞ രാജൻബാബുവിന്റെ35-ാം ചരമവാർഷിക സമ്മേളനം ആറ്റിങ്ങൽ കച്ചേരിജംഗ്‌ഷനിൽ ഉത്ഘാടനം ചെയ്തു സംസാരിക്കകയായിരുന്നു അദ്ദേഹം ..ഐ.എൻ.റ്റി.യു.സി ദേശീയവർക്കിംഗ് കമ്മറ്റി അംഗം വി.എസ് അജിത്കമാർ അദ്ധ്യക്ഷത വഹിച്ചു.
  കെ.പി.സി സി മെമ്പർ എൻ. സുദർശനൻ മുഖ്യ പ്രഭാഷണം നടത്തി. വക്കം സുകുമാരൻ, എസ്.ശ്രീരംഗൻ, മുൻ ഡിവൈ.എസ്.പി വാരിജാക്ഷൻ നായർ, ആർ. തുളസീദാസ്, ജെ.ശശി, തോട്ടവാരം ഉണ്ണി അനിൽ ആറ്റിങ്ങൽ, കടയ്ക്കാവൂർ അശോകൻ , ചിറയിൻകീഴ് സുരേഷ്, ശാസ്തവട്ടം രാജേന്ദ്രൻ , Rവിജകുമാർ എന്നിവർ സംസാരിച്ചു.