*ഐ ജി ലക്ഷ്മണയുടേയും ഡി വൈ എസ് പിയുടെയും പേരിൽ വൻ തട്ടിപ്പ് കബളിക്കപ്പെട്ടത് നഗരൂർ സ്വദേശി*

ഐ ജി പി.ലക്ഷ്മണയുടെയും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.ഐ ഷാജിയുടെയും പേര് ഉപയോഗിച്ച് വൻ സാമ്പത്തിക തട്ടിപ്പ്. തിരുവനന്തപുരം ആറ്റിങ്ങൽ നഗരൂർ, വെള്ളംകൊള്ളി സ്വദേശി രഞ്ജിത്താണ് കബളിപ്പിക്കപ്പെട്ടത്.

സംഭവത്തെക്കുറിച്ച് രഞ്ജിത്ത് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ:

ഇക്കഴിഞ്ഞ 5 ന് വൈകുന്നേരം 7 മണിയോടെ രഞ്ജിത്തിന്റെ ഫോണിൽ സന്തോഷ് കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി വിളിക്കുകയായിരുന്നു. 

പൗൾട്രി ഫാം ബിസിനസ് നടത്തുന്ന രഞ്ജിത്ത് ബിസിനസ് ആവശ്യവുമായി ഈ സമയം മണിപ്പൂരിൽ ആയിരുന്നു. 

ഐജി പി. ലക്ഷ്മണയുടെയും ഡിവൈഎസ്പി എം.ഐ ഷാജിയുടെയും സുഹൃത്താണെന്ന് ഇയാൾ അവകാശപ്പെട്ടു.

വിശ്വാസ്യതയ്ക്ക് വേണ്ടി ഈ ഉദ്യോഗസ്ഥരുടെ ഫോട്ടോ പതിച്ച ഒഫീഷ്യൽ ഐഡി കാർഡ് വീഡിയോ കോൾ വഴി രഞ്ജിത്തിനെ കാണിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

തുടർന്ന് ഡിവൈഎസ്പി 
എം.ഐ ഷാജിയുടെ ആവശ്യത്തിലേക്കായി ഫർണിച്ചർ ഇറക്കി നൽകുന്നതിന് 
ഒരു ലക്ഷത്തി പതിനായിരം രൂപ ആവശ്യപ്പെട്ടു. ഇതു പ്രകാരം രഞ്ജിത്ത് തുക ഇന്ത്യൻ പോസ്റ്റ് വഴി നൽകുകയായിരുന്നു. 

തുക കൈപ്പറ്റിയശേഷം പ്രതി വീണ്ടും 95500 രൂപ ഡെലിവറി ചാർജ് ആയി ആവശ്യപ്പെട്ടതിൽ സംശയം തോന്നിയ രഞ്ജിത്ത് നഗരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിക്കു വേണ്ടിയിട്ടുള്ള ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.