അമ്മയുടെ കണ്‍മുന്നില്‍ മകള്‍ ട്രെയിന്‍ തട്ടി മരിച്ചു; അപകടം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോൾ

കോട്ടയം കുമാരനെല്ലൂരില്‍ അമ്മയുടെ കണ്‍മുന്നില്‍ മകള്‍ ട്രെയിന്‍ തട്ടി മരിച്ചു. പാലാ സ്വദേശിനിയാണ് മരിച്ചത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. 

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. പ്രായമായ അമ്മയ്‌ക്കൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് പാളം മുറിച്ച് കടക്കന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഗാന്ധിനഗര്‍ പൊലീസ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലം ഉപയോഗിക്കാതെ പാളം ക്രോസ് ചെയ്തതാണ് അപകടത്തിന് കാരണം.