ഏഴു വർഷങ്ങൾക്കുശേഷം യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ മന്നാനിയ കോളേജിൽ കെഎസ്‌യു പാനലിൽ വൈസ് ചെയർപേഴ്സൺ ആയി വിജയിച്ച കുമാരി ഹരിത മോഹനനെ കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡണ്ട് ആർ.എസ്. പ്രശാന്ത്, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ജയകുമാർ, സതീഷ് കുമാർ,ജയകുമാർ സ്നേഹതീരം തുടങ്ങിയവർ സംബന്ധിച്ചു. കുമാരി.ഹരിത മോഹൻ നിലവിൽ കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയും,എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിയും ആണ്. കുന്നുവാരം ശിവകൃപയിൽ മോഹനൻപിള്ളയുടെയും,അജിതകുമാരിയുടെയും മകളാണ്.