കർണാടകയിൽ തിളച്ച സാമ്പാർ ദേഹത്ത് വീണു പത്തു വയസുകാരന് ദാരുണാന്ത്യം. ദാവൻഗരയിലെ ശ്രുതി – ഹനുമന്ത ദമ്പതികളുടെ മകൻ സമർഥ് ആണ് മരിച്ചത്. അടുപ്പിൽ വച്ച പാത്രത്തിൽ നിന്നും സാമ്പാർ എടുക്കവെ കുട്ടിയുടെ ദേഹത്തേക്ക് പാത്രം മറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. രണ്ടു ദിവസം മുൻപായിരുന്നു കുട്ടിയ്ക്ക് അപകടം സംഭവിച്ചത്.