കല്ലമ്പലം : കല്ലമ്പലം ആലുമ്മൂട് സ്വദേശിയായ മുൻ പ്രവാസി ഒരാൾക്ക് കൊടുക്കുവാൻ വേണ്ടി പേപ്പറിൽ പൊതിഞ്ഞു പൈജാമയുടെ പോക്കറ്റിൽ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപ റോഡിൽ എവിടേയോ നഷ്ടപ്പെട്ടു.
ഇന്ന് രാവിലെ 9 മണിക്കും 11 മണിക്കും ഇടയിലാണ് സംഭവം.
ഇദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങി കല്ലമ്പലം വഴി നാവായിക്കുളം പമ്പിന് സമീപം ആൽഫാ ടൈൽ കട പിന്നെ പുല്ലൂർമുക്ക് തയ്ക്കാവിന് മുന്നിലെ കട തുടർന്ന് കടുവയിൽ പള്ളിക്ക് സമീപം മാർക്കറ്റ് ഇവിടങ്ങളിൽ യാത്ര ചെയ്തിരുന്നു.
ഇതിനിടയിൽ എവിടെയോ ആണ് പണം നഷ്ടപ്പെട്ടതെന്ന് കരുതുന്നു.
കാറിൽ സഞ്ചരിച്ച ഇദ്ദേഹം ഇറങ്ങിയ ഇടങ്ങളിൽ എവിടെയോ ആണ് പണം നഷ്ടപ്പെട്ടത്.
ഈ പണം കണ്ടുകിട്ടുന്നവർ ദയവായി ഫോൺ നമ്പറിൽ അറിയിക്കുവാൻ ഇദ്ദേഹം അഭ്യർത്ഥിക്കുന്നു.
7902374260.