ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
പൂന്തുറ സ്വദേശിയായ വിമുക്ത ഭടൻ പ്രദീപാണ് കൊല്ലപ്പെട്ടത്.വാക്കുതർക്കത്തെ
തുടർന്നു ആറംഗ സംഘം മർദ്ദിക്കുകയായിരുന്നു.പ്രദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു.
മർദ്ദനത്തിന് ശേഷം അക്രമി സംഘം ബാറിൽ നിന്ന് രക്ഷപെട്ടു.
പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ പിടിയിലായി.പൂജപ്പുര സ്വദേശികളായ
ഷംനാദ്, ജെറിൻ, രദീപ് എന്നിവരാണ് പിടിയിലായത്.മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി