കേൾവിക്കുറവിന് അനുയോജ്യമായ ശ്രവണ സഹായികൾ തന്നെയാണോ എന്ന് ഉറപ്പാക്കുക.കേൾവി പരിശോധന നടത്തിയതിനുശേഷം മാത്രം ശ്രവണ സഹായികൾ ഉപയോഗിക്കുക.
ഓൺലൈനായി ലഭിക്കുന്നതും വിലകുറഞ്ഞതുമായ ശ്രവണ സഹായികൾ ഉപയോഗിക്കുന്നത് കേൾവി പ്രശ്നങ്ങൾ കൂടുതലാകാൻ കാരണമാകും വാറണ്ടിയുള്ള ശ്രവണ സഹായികൾ തന്നെയാണോ എന്നും കമ്പനി സർവീസ് ലഭിക്കുന്നുണ്ടോ എന്നും ഉറപ്പാക്കുക ശ്രവണ സഹായികൾ അംഗീകൃതമാണോ എന്ന് പരിശോധിക്കുക. ചെവിക്കുള്ളിൽ വയ്ക്കുന്ന ശ്രവണ സഹായികൾ എല്ലാത്തരം കേൾവിക്കുറവിനും ഉപയോഗപ്രദമല്ല. ഒരു ഓഡിയോളജിസ്റ്റിനെ സമീപിച്ചതിനുശേഷം മാത്രം ഇത്തരം ശ്രവണ സഹായികൾ വാങ്ങിക്കുക.