ഇന്ന് ഉച്ചയ്ക്ക് 3 മണിയോട് കൂടി ആയിരുന്നു അപകടം. ശിക്കാരി ബോട്ടിൽ യാത്ര ചെയ്യുമ്പോൾ ഫോട്ടോ എടുക്കുന്നതിനിടയിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു യുവാവ്.
കടയ്ക്കൽ ചിങ്ങേലി സ്വദേശി ലാൽ കൃഷ്ണ (27) ആണ് മരിച്ചത്. പത്തനംതിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് ലാൽ.
സുഹൃത്തുക്കൾക്കൊപ്പം മൻഡ്രോത്തുരുത്തിൽ ഉല്ലാസ യാത്രയ്ക്ക് എത്തിയതായിരുന്നു. കല്ലട ആറും അഷ്ടമുടി കായലും തമ്മിൽ ചേരുന്ന ഭാഗമായ അരിനല്ലൂർ ഭാഗത്താണ് അപകടം നടന്നത്.