719 കോടി രൂപ കടം; സപ്ലൈകോ ആസ്ഥാനത്ത് വിതരണക്കാരുടെ സമരം

കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളിലെ അഞ്ഞൂറിലേറെ വിതരണ കമ്പനികള്‍ക്കു സപ്ലൈക്കോ നല്‍കാനുള്ളത് 719 കോടി രൂപ. 5 മാസമായി പണം ലഭിക്കാത്തതിനാല്‍ ജിഎശ്ടി പോലും അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണു പല കമ്പനികളും.6 മാസത്തെ കുടിശ്ശിക നല്‍കണമെന്നും വിതരണക്കാരെ ബാങ്ക് ജപ്തിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി ഗാന്ധിനഗര്‍ സപ്ലൈകോ ആസ്ഥാനത്തിനു മുന്നില്‍ ഇന്നലെ കേരളപ്പിറവി ദിനത്തിലും ധര്‍ണ നടത്തിയത്. കേരളത്തിന് പുറമെ മറ്റുള്ള സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ സമരങ്ങളും ധര്‍ണകളും നടത്തുന്നുണ്ട്.