കൊല്ലം ഓയൂരിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ആറു വയസ്സുകാരി കുട്ടിയെ തട്ടിക്കൊണ്ടു പോയി.സഹോദരനൊപ്പം പോവുകയായിരുന്നു കുട്ടി.
കാറിൽ എത്തിയ സംഘം സഹോദരനെ തള്ളി മാറ്റിയശേഷം ബലാൽക്കാരമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങിയതായിരുന്നു സംഘമെന്ന് സഹോദരൻ പറയുന്നു.
പോലീസ് വ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
CCടിവി ദൃശ്യം കിട്ടിയിട്ടുണ്ട്. വെള്ള ഹോണ്ട കാർ ആണെന്നും പോലീസ് പറഞ്ഞു.