കണ്ണൂർ പത്തനാപുരം, പാതിരിക്കൽ സ്വദേശി അബ്ദുൾ റഷീദ് ആണ് പിടിയിലായത്. രണ്ടു കടകളിൽ നിന്നായി 500 രൂപ വീതമുള്ള കള്ള നോട്ടങ്ങൾ നൽകി സാധനം വാങ്ങിയിരുന്നു. സംശയം തോന്നിയ നാട്ടുകാർ പിന്തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 500 രൂപയുടെ 15 കള്ളനോട്ടുകൾ കണ്ടെടുത്തു. കള്ളനോട്ടിന്റെ ഉറവിടത്തിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.