മിനിമം വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളുടെ സമരം. മിനിമം വേതനം 400 രൂപയെങ്കിലും ആക്കി കിട്ടാൻ ആറു ദിവസമായി പൊരി വെയിലത്ത് സമരം ചെയ്യുകയാണ് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ. ഇപ്പോഴും ശരാശരി 200 രൂപയോളം മാത്രമാണ് കശുവണ്ടി തല്ലുന്ന തൊഴിലാളിക്ക് ലഭിക്കുന്നത്.എട്ടു വർഷമായി ഈ മേഖലയിൽ ഒരു ശമ്പള പരിഷ്കരണം വന്നിട്ട്. ആറു ദിവസമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് വിവിധ ഫാക്ടറികൾക്ക് മുന്നിൽ രാപ്പകൽ സമരം. 200 രൂപ കൊണ്ട് ഇക്കാലത്ത് എങ്ങനെ ജീവിക്കും എന്ന് തൊഴിലാളി ചോദിക്കുന്നു
ഗേറ്റ് പോലും തടഞ്ഞ് തൊഴിലാളി സ്ത്രീകൾ ജീവിത സമരത്തിനായി ഒന്നിച്ചപ്പോൾ സംഘടനകൾക്കും ഒപ്പം നിൽക്കേണ്ടിവന്നു. ഇന്നു നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സംസ്ഥാനപാത ഉപരോധിച്ച അടക്കമുള്ള സമരം ആലോചിക്കേണ്ടി വരുമെന്നാണ് കശുവണ്ടി തൊഴിലാളികൾ പറയുന്നത്.