വിഴിഞ്ഞം തുറമുഖത്ത് രണ്ടാം കപ്പൽ എത്തി. തീരം തൊട്ടത് ഷെൻഹുവ 29 ചരക്ക് കപ്പൽ. കഴിഞ്ഞ മാസം 24നാണ് കപ്പൽ ചൈനയിലെ ഷാങ്ഹായ് തീരത്തുനിന്ന് 6 ക്രെയിനുകളുമായി യാത്ര തിരിച്ചത്.വിഴിഞ്ഞത്ത് ഷിപ്പ് ടു ഷോർ ക്രെയിൻ സ്ഥാപിച്ച ശേഷം, മറ്റ് 5 യാർഡ് ക്രെയിനുകളുമായി കപ്പൽ ഗുജറാത്ത് മുന്ദ്ര തീരത്തേക്ക് യാത്രയാകും. രണ്ടാം കപ്പലിലെ ക്രെയിൻ കൂടി സ്ഥാപിക്കുന്നതോടെ വിഴിഞ്ഞം തീരത്ത് ഷിപ്പ് ടു ഷോർ ക്രെയിനുകളുടെ എണ്ണം രണ്ടാകും. അടുത്ത വർഷം മെയ് മാസത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ കമ്മീഷനിങ്ങും നടക്കും.