കിളിമാനൂർ പുളിമാത്ത് ഗ്രാമപഞ്ചായത്ത് അംഗണവാടി കലോത്സവം 2023-24 #ചിരികിലുക്കം അഡ്വ. അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്തു.


കിളിമാനൂർ + പുളിമാത്ത് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അംഗണവാടി കലോത്സവം 2023-24 #ചിരികിലുക്കം എന്ന പരിപാടി പുളിമാത്ത് ഗവൺമെൻറ് എൽ. പി. സ്കൂളിൽ അഡ്വ. അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുസ്മിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ. അഹമ്മദ് കബീർ, ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരി കൃഷ്ണൻ, ജനപ്രതിനിധികളായ റ്റി. ആർ. ഷീലാകുമാരി, ബി. ജയചന്ദ്രൻ, ജി. രവീന്ദ്ര ഗോപാൽ, നയനകുമാരി പി.എസ്., ജി.ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ശിവപ്രസാദ് സ്വാഗതവും ഐ.സി.ഡി.എസ്. സൂപ്പർവൈസർ ശ്രീമതി ബാസിമ ബീഗം നന്ദിയും രേഖപ്പെടുത്തി.

 കലാമേളയിൽ പഞ്ചായത്തിലെ 33 അംഗണവാടികളിൽ നിന്ന് മുന്നൂറിൽപരം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അംഗനവാടി വർക്കർമാരും ഹെൽപ്പർമാരും പങ്കെടുത്തു. മത്സരാർത്ഥികൾക്കുള്ള സമ്മാനവിതരണ വിതരണത്തോടുകൂടി പരിപാടി സമാപിച്ചു.