കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ആസ്‌ട്രേലിയ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 11 മണി വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ആസ്‌ട്രേലിയ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 11 മണി വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. 

ആറ്റിങ്ങലിൽ നിന്ന് ശ്രീകാര്യത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ വെട്ടുറോഡ്-ചന്തവിള - കാട്ടായിക്കോണം - ചേങ്കോട്ടുകോണം - ചെമ്പഴന്തി - ശ്രീകാര്യം വഴി പോകണം. ഇതേ പാതയിലൂടെ വരുന്ന ചെറിയ വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസ് റോഡിലൂടെ വന്ന് മുക്കോലയ്ക്കൽ-കുളത്തൂർ-മൺവിള - ചാവടിമുക്ക് വഴി പോകണം. 

കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ചാവടിമുക്കിൽനിന്ന് തിരിഞ്ഞ് എൻജിനിയറിംഗ് കോളേജ് - മൺവിള - കുളത്തൂർ - മുക്കോലയ്ക്കൽ വഴി പോകേണ്ടതാണ്. 

തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ഉള്ളൂരിൽനിന്ന് തിരിഞ്ഞ് ആക്കുളം വഴി കുഴിവിള ബൈപ്പാസിലെത്തി പോകേണ്ടതാണ്. 

പാർക്കിംഗ് സ്ഥലങ്ങൾ.

ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിംഗ് ഗ്രൗണ്ട്
കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ്
അമ്പലത്തിൻകര മുസ്ലിം ജമാഅത്ത് ഗ്രൗണ്ട്
ഗവ: കോളേജ് കാര്യവട്ടം
ബി.എഡ് സെന്റർ കാര്യവട്ടം
എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്

ഗതാഗതക്രമീകരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ 9497930055, 9497987001, 9497990006, 9497990005 എന്നെ നമ്പറുകളിൽ ബന്ധപ്പെടുക. 

#keralapolice #T20Series #cricket