വെഞ്ഞാറമൂട് നെല്ലനാട് , കരിച്ച, പന്തപ്ലാവിൽ കോണത്ത് തടഞ്ഞ രികത്ത് വീട്ടിൽ ബാബു - പ്രേമ ദമ്പതികളുടെ മകൻ അനന്തുവാണ് [19] മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കടയ്ക്കൽ സ്വദേശി അക്ഷയ് രാജിന് ഗുരുതരമായി പരിക്കേറ്റു .
ഇന്ന് രാവിലെ 11:30 മണിക്ക് അമ്പലം മുക്ക് പെട്രോൾ പമ്പിന് സമീപം വച്ചായിരുന്നു അപകടം.
അനന്തു സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിരെ വരുകയായിരുന്ന മറ്റൊരു ഇരുചക്ര വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്ത് കുടി കടന്ന് പോവുകയായിരുന്ന ജീപ്പിലിടിയ്ക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പരിക്കേറ്റവരെ വെഞ്ഞാററമൂട് ഗോകുലം ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും അനന്തുവിന് മരണ സംഭവിച്ചിരുന്നു.
പരിക്കേറ്റ അക്ഷയ് രാജ് ചികിത്സയിൽ തുടരുകയാണ്.