കളിയിക്കാവിള കരുനാഗപ്പള്ളികെഎസ്ആർടിസി തീരദേശ ബസ് സർവീസ് ഫ്ളാഗ് ഓഫ്..നവംബർ15ന്

🔺🔺🔺കളിയിക്കാവിള കരുനാഗപ്പള്ളി
വിഴിഞ്ഞം തീരദേശം വഴി ....
കെഎസ്ആർടിസിയുടെ തീരദേശ ബസ് സർവീസ് ഫ്ളാഗ് ഓഫ് നവംബർ 15 വൈകുന്നേരം 5 മണിക്ക് വെട്ടുകാട് വച്ച്ബഹു :ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു അവർകൾ നിർവഹിക്കുന്നു🔺🔺🔺

തമിഴ്നാട്ടിലെ കളിയിക്കാവിളയില്‍ നിന്നും കരുനാഗപ്പള്ളിയിലേയ്ക്ക് തീരദേശ കെഎസ്ആർടിസി ബസ് സർവീസുകൾ നവംബര്‍ 15-ന് ആരംഭിക്കും. 
ആദ്യ സർവീസ് നവംബർ 15 ബുധനാഴ്ച വൈകുന്നേരം 5-ന് വെട്ടുകാട് കമ്മ്യൂണിറ്റി ഹാളിന് മുന്നിൽ ഫ്ളാഗ് ഓഫ് ചെയ്യും. 

കളിയിക്കാവിളയിൽ നിന്ന് പാറശ്ശാല, പൂവാർ, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട്, വേളി, സെന്റ് ആൻഡ്രൂസ്, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ, പരവൂർ, ഇരവിപുരം, കൊല്ലം, നീണ്ടകര, ചവറ വഴി കരുനാഗപ്പള്ളി വരെയും തിരിച്ചും രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ് സർവ്വീസ് നടത്തുന്നത്.

 കളിയിക്കാവിളയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും രാവിലെ 04.30-ന് ആദ്യ സർവീസ് ആരംഭിച്ച് രാത്രി 11-25-ന് അവസാനിക്കുന്ന വിധത്തിൽ രണ്ട് ബസുകള്‍ നാല് സർവീസുകൾ വീതം നടത്തും. 

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും വിനോദ സഞ്ചാരത്തിനും വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലെത്തുന്നവർക്കും പുതിയ ബസ് സർവീസ് സഹായകരമാകും...