ഇന്ന് നവംബർ 14 ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്‍റെ ജന്മദിനം.പ്രിയ കുഞ്ഞു മക്കൾക്ക് സന്തോഷവും സ്നേഹവും നിറയുന്ന റോസാപ്പുക്കളാവുന്ന ശിശുദിനാശംസകൾ നേരുന്നു മീഡിയ 16ന്യൂസ്‌

ഇന്ന് നവംബർ 14 ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്‍റെ ജന്മദിനം. കുട്ടികളെ നെഹ്റു ഹൃദയം കൊണ്ട് സ്നേഹിച്ചപ്പോൾ, അദ്ദേഹം അവർക്ക് ചാച്ചാജിയായി മാറുകയായിരുന്നു
ഇന്നത്തെ കുട്ടികളാണ് നാളത്തെപൗരന്മാരെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എല്ലാ കുരുന്നുകള്‍ക്കും വിദ്യാഭ്യാസം ലഭിക്കാനായി അദ്ദേഹം പ്രവര്‍ത്തിക്കുകയും വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തിരുന്നു.പ്രിയ കുഞ്ഞു മക്കൾക്ക് സന്തോഷവും സ്നേഹവും നിറയുന്ന റോസാപ്പുക്കളാവുന്ന ശിശുദിനാശംസകൾ നേരുന്നു .....മീഡിയ16 ന്യൂസ്‌....
.കുട്ടികൾക്ക് പ്രിയങ്കരനായിരുന്ന ചാച്ചാജിയുടെ ജന്മദിനവും' " പ്രകൃതിയെ പുസ്തകമായി കണക്കാക്കാൻ ചാച്ചാ കുട്ടികളെ പഠിപ്പിച്ചു. "എനിയ്ക്കു മുതിർന്നവർക്കായി ചെലവാക്കാൻ സമയമില്ലായിരിക്കാം. പക്ഷേ എനിക്ക് കുട്ടികൾക്കായി വേണ്ടത്ര സമയമുണ്ട് " ചാച്ചാ നെഹ്റു വിൻ്റെ വാക്കുകൾ ലോകത്തെമ്പാടുമുള്ള കുട്ടികളെ അദ്ദേഹം സ്നേഹിച്ചു.ജപ്പാനിലെ കുട്ടികൾക്ക് ഒരു ആനയെ സമ്മാനിച്ചു.ഇന്ന് നമ്മൾ ശിശുദിനം ആഘോഷിക്കുമ്പോൾ ഗാസയിൽ കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുന്നു.തെരുവിൽ അനാഥരായി വിലപിക്കുന്നു ചാച്ചാ നെഹ്റുവിൻ്റെ അഭാവത്തിൻ്റെ ആഴം നാം തിരിച്ചറിയുന്നു. മനസ്സിലാക്കുന്നു. പരമാധികാരമതേതരത്വ ജനാധിപത്യ സ്ഥിതിസമത്വ ഇന്ത്യയുടെ നാളത്തെ നായകരായി നമ്മുടെ കുഞ്ഞുങ്ങൾ വളർന്നു വരാൻ പര്യാപ്തമായ അവസരങ്ങൾ ഒരുക്കാൻ കുഞ്ഞുങ്ങളോടൊപ്പം നമ്മൾ മുതിർന്നവർക്കും കൂട്ടുകൂടാം.എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ . ഒപ്പം ചാച്ചാ നെഹ്റു വിൻ്റെ ഓർമ്മ പുതുക്കുന്നു. ശിശുക്കൾ രാഷ്ട്രത്തിൻ്റെ സമ്പത്തു അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.