സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്; 12 ദിവസത്തിനിടെ കുറഞ്ഞത് 1400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം 45000ല്‍ താഴെ എത്തിയ സ്വര്‍ണവില ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 44,560 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 5570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമാകുന്നത്. 12 ദിവസത്തിനിടെ 1400 രൂപയാണ് കുറഞ്ഞത്.