നെല്ല് സംഭരണം, പച്ചത്തേങ്ങ സംഭരണം എന്നിവയില്‍ കൊടുക്കാനുള്ളത് കൊടുത്ത് തീര്‍ക്കും. റബര് സബ്‌സിഡി കൊടുത്ത് തീര്‍ക്കും. ജനകീയ ഹോട്ടലുകളുടെ കാര്യത്തില്‍ ഒക്ടോബര്‍ മാസം വരെയുള്ള സബ്‌സിഡി കൊടുക്കും. ആശാവര്‍ക്കര്‍മാരുടേത് കൊടുത്ത് തീര്‍ത്തു. ആശ്വാസ കിരണം പദ്ധതി കൊടുക്കുന്നു. ചെയ്ത കാര്യം കാണാതിരിക്കരുതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിക്ക് ഈ സര്‍ക്കാര്‍ 4833 കോടി രൂപ കൊടുത്തു. ക്ഷേമപെന്‍ഷന്‍ 23350 കോടി രൂപ ഈ സര്‍ക്കാര്‍ വിതരണം ചെയ്തു. ഒന്നാം പിണറായി സര്‍ക്കാര്‍ അഞ്ച് കൊല്ലം കൊണ്ട് ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ 35154 കോടി രൂപയാണ് വിതരണം ചെയ്തത്. സംസ്ഥാനത്തിന്റെ തനത്ത് വരുമാനം വര്‍ധിച്ചെന്നും കെഎന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.