റോബിന്‍ ബസ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് വിട്ടുനല്‍കി; പിഴയായി 10,000 രൂപ ഈടാക്കി

കോയമ്പത്തൂര്‍: തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. പെര്‍മിറ്റ് ലംഘനത്തിന് പതിനായിരം രൂപ പിഴയിടാക്കിയ ശേഷമാണ് നടപടി. വൈകീട്ട് അഞ്ചരക്ക് കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുമെന്ന് ഉടമ അറിയിച്ചു.

പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തിയതിനാണ് പിഴ ഈടാക്കിയതെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ഞായറാഴ്ചയാണ് മോട്ടോര്‍ വാഹനവകുപ്പ് ബസ് പിടിച്ചെടുത്തത്. അന്ന് തന്നെ പിഴയടച്ചെങ്കിലും ബസ് മോട്ടോര്‍ വാഹനവകുപ്പ് വിട്ടുനല്‍കിയില്ല. വിശദമായി രേഖകള്‍ പരിശോധിച്ച ശേഷം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ബസ് വിട്ടുനല്‍കുകയായിരുന്നു.


ബസ് വിട്ടുനല്‍കിയ സാഹചര്യത്തില്‍ വൈകീട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുമെന്ന് ഉടമ അറിയിച്ചു.