കിളിമാനൂരിലെ വിദ്യാഭ്യാസ മുത്തശ്ശിയായ ഗവ :HSS നെ കേരളസർക്കാർ വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം ജില്ലയിലെ മോഡൽ സ്കൂളുകളുടെ പട്ടികയിലേക്ക് ഉയർത്തി* 128 വർഷത്തെ പാരമ്പര്യമുള്ള കിളിമാനൂരിന്റെ യശ്ശസ്സ് ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിന് കാരണക്കാരായ നിരവധി സാമൂഹ്യ, സാംസ്കാരിക,ശാസ്ത്രസാങ്കേതിക, വൈജ്ഞാനിക,വൈദ്യശാസ്ത്ര, രാഷ്ട്രീയ, മാധ്യമ, വ്യവസായ, പ്രമുഖരായ മഹാരഥന്മാരെ കേരളത്തിനും രാജ്യത്തിനും സംഭാവന ചെയ്ത നമ്മുടെ നാടിന്റെ വിദ്യാഭ്യാസ തറവാടായ കിളിമാനൂർ ഗവ HSS കഴിഞ്ഞ വർഷങ്ങളിലെല്ലാം തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും മികച്ച അക്കാഡമിക് നിലവാരം പുലർത്തുന്ന, ഏറ്റവും കൂടുതൽ വിജയ ശതമാനവും ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകളും നേടുന്ന വിദ്യാലയം എന്ന നേട്ടം കൈവരിക്കുന്ന വിദ്യാലയമാണ്.മൂന്ന് വർഷങ്ങൾക്കുശേഷം മോഡൽ സ്കൂൾ പദവിയിലേക്ക് എത്തുന്ന തിരുവനന്തപുരം ജില്ലയിലെ ഏക വിദ്യാലയമാണ് കിളിമാനൂർ ഗവ :മോഡൽ HSS. അഞ്ചാം ക്ലാസ് മുതൽ ഹയർസെക്കൻഡറി വിഭാഗം വരെയായി 3,000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ *സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും SSK യുടെയും നേതൃത്വത്തിൽ* നിരവധി ആയിട്ടുള്ള ഭൗതിക സാഹചര്യ വികസനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. *അക്കാദമിക കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സ്ഥിരോത്സാഹികളായ അധ്യാപകരുടെ കഠിന പ്രയത്നവും, ഈ പ്രവർത്തനങ്ങൾക്ക് എല്ലാം ജാഗ്രതയോടെ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന PTA, SMC സംവിധാനങ്ങളുടെ ഉറച്ച പിന്തുണയും. പൂർവ്വ വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കിളിമാനൂർ ഗവൺമെന്റ് മോഡൽ HSS ന് ഈ നേട്ടം കൈവരിക്കുവാൻ സാധിച്ചത്.*