തിരുവനന്തപുരം: 47 -ാമത് വയലാർ രാമവർമ സാഹിത്യ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ജീവിതം ഒരു പെൻഡുലം എന്ന പുസ്തകത്തിനാണ് പുരസ്കാരം. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്‌കാരം. ഒക്ടോബർ 27 ന് തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാർഡ് നല്‍കും.
ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയായ ജീവിതം ഒരു പെൻഡുലം എന്ന പുസ്തകത്തില്‍ ഓണാട്ടുകരയുടെ രാഷ്ട്രീയ സാമൂഹ്യ ചരിത്രം കൂടി ഉള്‍ച്ചേർന്നിരിക്കുന്നു.