ഇസ്രായേല്‍ ഹമാസ് യുദ്ധം തുടരുന്നു. ഗാസ സിറ്റിയിലെ ആശുപത്രിയ്ക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യവകുപ്പ് അധികൃതര്‍. അല്‍ അഹ്‌ലി അല്‍ അറബി ആശുപത്രിയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ എന്ന് പാലസ്തീന്‍ ആരോപിച്ചു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. എന്നാല്‍ പാലസ്തീന്‍റെ ആരോപണം ഇസ്രായേല്‍ നിഷേധിച്ചു. ഗാസയില്‍ നിന്നുള്ള റോക്കറ്റ് ലക്ഷ്യം തെറ്റിയെതെന്നാണ് ഇസ്രായേല്‍ പറഞ്ഞു. അതേസമയം ആക്രമണത്തെ അറബ് രാജ്യങ്ങളടക്കം അപലപിച്ചു.