ആറ്റിങ്ങൽ: നഗരസഭ ഓഫീസിലെ ചവറ്റു കുട്ടയിൽ നിന്നും ശുചീകരണ തൊഴിലാളിക്ക് ലഭിച്ച പത്താം ക്ലാസ് സർട്ടിഫിക്കറ്റാണ് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അവനവഞ്ചേരി സ്കൂളിലെത്തി ഹെഡ്മാസ്റ്റർ നിമിക്ക് കൈമാറിയത്. രാവിലെ നടത്തിയ ശുചീകരണ ജോലിക്കിടയിലാണ് മാലിന്യകൊട്ടയിൽ കിടക്കുന്ന സർട്ടിഫിക്കറ്റ് ശ്രദ്ധയിൽപ്പെട്ടത്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നിന്ന് 1993 ൽ എസ്.എസ്.എൽ.സി പഠിച്ചിറങ്ങിയ കെ.രാജേന്ദ്രന്റേതാണ് സർട്ടിഫിക്കറ്റ്. വിളയിൽവീട് അവനവഞ്ചേരി എന്നും മേൽവിലാസം രേഖപ്പെടുത്തിയിരിക്കുന്നു. ഓഫീസ് സംബന്ധമായ ആവശ്യങ്ങൾക്ക് എത്തിയ ഇയാളിൽ നിന്നും സർട്ടിഫിക്കറ്റ് അബദ്ധത്തിൽ കൈമോശം വന്നതാവാം എന്നാണ് അധികൃതരുടെ വിലയിരുത്തൽ.