കോഴിക്കോട്: ബസ്സപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ബസ് ഉടമയും ഡ്രൈവറും അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. ബസ് ഉടമ അരുണ്‍, ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.കക്കോടി കിഴക്കുംമുറി കരമംഗലത്താഴം നെച്ചൂളിപ്പൊയില്‍ ഷൈജു (ഗോപി43), ഭാര്യ ജീമ (36) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 8.55ന് വേങ്ങേരി ബൈപാസ് ജംക്ഷനു സമീപത്തുവെച്ചായിരുന്നു അപകടം.ചേവായൂര്‍ പൊലീസ് ഇന്നലെ രാത്രിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. ഉടമയ്ക്കെതിരെ പ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തി.രണ്ടു സ്വകാര്യ ബസ്സുകളും മത്സരിച്ചു നഗരത്തിലേക്കു പോകുന്നതിനിടിയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റൊരു ബൈക്ക് യാത്രക്കാരന്‍ പാലത്ത് ഊട്ടുകുളംവയല്‍ വീട്ടില്‍ വിനുവിനെ (36) ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.