അതേസമയം, കുളത്തൂർ സെക്ഷനിലെ മൂന്ന് ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി കേബിൾ തകരാറായതിനാൽ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഫ്ലാറ്റ് അധികൃതർ കേബിൾ തകരാർ പരിഹരിക്കുന്ന മുറയ്ക്ക് വൈദ്യുതി പുനഃസ്ഥാപിക്കും. കഴക്കൂട്ടം സെക്ഷനുകീഴിലെ 3 ട്രാൻസ്ഫോർമറുകൾ ചാർജ് ചെയ്യാനുണ്ട്. ഇതിൽ 2 ട്രാൻസ്ഫോർമറുകൾ വൈകാതെ ചാർജ് ചെയ്യും. ഒരെണ്ണം ജലനിരപ്പ് താഴുന്ന മുറയ്ക്കും. ബീച്ച് സെക്ഷനിൽ 3 ട്രാൻസ്ഫോർമറുകൾ ഭാഗികമായി ചാർജ് ചെയ്തിട്ടുള്ളത്, ജലനിരപ്പ് താഴുന്നമുറയ്ക്ക് പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകും. മറ്റെല്ലായിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കഴിഞ്ഞു.