പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട്, മേജർ ആർച്ച് ബിഷപ്പ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതി ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ എൽഎസ് നിഷാന്ത്, അൻസു കെ വർക്കി എന്നിവരാണ് കോടതിയിൽ ഹാജരായത്.
പണം വാങ്ങി അധ്യാപക നിയമനം നൽകാമെന്ന് കാട്ടി വഞ്ചിച്ചെന്ന് ആരോപിച്ച് ബലാരാമപുരം സ്വദേശി നൽകിയ പരാതിയിൽ 2020ലാണ് പേരൂർക്കട പൊലീസ് കേസ് എടുത്തത്. സഭയുടെ കീഴിലുള്ള സ്കൂളിൽ ഹിന്ദി അധ്യാപകനായി നിയമനം നൽകാമെന്ന് ഉറപ്പിലാണ് പണം നൽകിയതെന്നായിരുന്നു പരാതി. പരാതിയിൽ മേജർ ആർച്ച് ബിഷപ്പ് റോബിൻസൺ ഡേവിഡിനെതിരെ വഞ്ചന, വിശ്വാസലംഘനം അടക്കം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.നേരത്തെ മൂൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീംകോടതിയിൽ എത്തിയത്.