തിരുവല്ല സഹകരണ അർബൻ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുൻ ബ്രാഞ്ച് മാനേജർ അറസ്റ്റിൽ

പത്തനംതിട്ട തിരുവല്ല സഹകരണ അർബൻ ബാങ്ക് നിക്ഷേപ തട്ടിപ്പിൽ മുൻ ബ്രാഞ്ച് മാനേജർ അറസ്റ്റിൽ. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രീതാ ഹരിദാസിനെ കസ്റ്റഡിയിലെടുത്തത്. ഇടപാടുകാരിയുടെ അക്കൗണ്ടിൽനിന്ന് 350000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 2015ലാണ് പ്രീത തട്ടിപ്പ് നടത്തിയത്.