മത്സ്യത്തൊഴിലാളിയുടെ ജീവനെടുത്ത്‌ മുതലപ്പൊഴിയിൽ വീണ്ടും അപകടം


തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടം. മുതലപ്പൊഴിയിൽ വള്ളം അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് അപകടത്തിൽ മരിച്ചത്. അഴിമുഖം കടക്കവേ വള്ളത്തിലിടിച്ച് നൗഫലിന് പരിക്കേറ്റിരുന്നതാണ് മരണ കാരണം.