കാര്യവട്ടത്ത് ഇന്ത്യ-നെതര്‍ലന്ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു

കാര്യവട്ടത്ത് ഇന്ത്യ-നെതര്‍ലന്ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. തുടര്‍ച്ചയായി മഴ പെയ്തതോടെയാണ് കളി ഉപേക്ഷിച്ചത്.കഴിഞ്ഞ മൂന്നു മത്സരത്തിനും മഴ വില്ലന്‍ ആയിരുന്നു. ഇന്നലെ ഇരുടീമുകളും കെസിഎയുടെ തുമ്പയിലെ ഗ്രൗണ്ടില്‍ പരിശീലനം നടത്തിയിരുന്നു. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങള്‍ ഇന്നലെ പരിശീലനം നടത്തിയില്ല. ഇതോടുകൂടി ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ അവസാനിക്കും.