റീൽസ് താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. മടവൂർ സ്വദേശിയായ യുവാവിനെ അക്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഒക്ടോബർ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കൽ പോലീസ് വിനീതിനെ പിടിച്ചത്.
വിനീത് ഉൾപ്പടെ നാലംഗ സംഘം ബൈക്കിലെത്തിയാണ് യുവാവിനെ ആക്രമിച്ചത്. കേസിലെ മൂന്നാം പ്രതിയാണ് മീശ വിനീത്. കേസിലെ മറ്റ് മൂന്ന് പ്രതികളെയും ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല. ഇതിന് മുമ്പ് നിരവധി കേസുകളിൽ വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റീൽസിലെ താരമായ വിനീത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയ ശേഷം ഉപദ്രവിച്ച കേസിൽ കഴിഞ്ഞ ഓഗസ്റ്റിൽ വിനീത് അറസ്റ്റിലായിരുന്നു. പെട്രോൾ പമ്പ് മാനേജരിൽ നിന്ന് പട്ടാപ്പകൽ രണ്ടരലക്ഷം കവർന്ന കേസിലും തമ്പാനൂര്‍ സ്റ്റേഷനില്‍ ബലാത്സംഗ കേസിലും പ്രതിയാണ് വിനീത്.