കുപ്രസിദ്ധ ഗുണ്ടയും ആറ്റിങ്ങൽ, കടയ്ക്കാവൂർ പോലീസ്
സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയുമായ ആറ്റിങ്ങൽ വെള്ളൂർകോണം തൊടിയിൽ
പുത്തൻവീട്ടിൽ വിഷ്ണു (26) ആണ് അറസ്റ്റിൽ ആയത്.
ഇക്കഴിഞ്ഞ ഒക്ടോബർ 19നു ആറ്റിങ്ങൽ ദേവ് റസിഡൻസി ബാറിലും സൂര്യ
ബാറിലും വാളുമായി പ്രതിയും സുഹൃത്തായ അരുണും ബാറിൽ ഭീകരാന്തരീക്ഷം
സൃഷ്ടിക്കുകയും ബാറിലെ ഫർണിച്ചറും മറ്റും നശിപ്പിക്കുകയും ബാർ
ജീവനക്കാരെയും കസ്റ്റമേഴ്സിനെയും ഭീഷണിപ്പെടുത്തുകയും ബാർ ജീവനക്കാരെ
മർദ്ദിച്ച് പണം കവർച്ച ചെയ്യുകയും ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ
നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഐഎസ്എച്ച്ഒയുടെ നേതൃത്വത്തിൽ എസ്ഐ അഭിലാഷ്,
എഎസ്ഐ രാജീവ്, സിപിഒ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ മാമത്ത് നിന്നും
പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ആറോളം കേസുകൾ നിലവിലുണ്ട്.
പ്രതിക്കെതിരെ കാപ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതായി പോലീസ്
അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.