ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന റിസര്‍ച്ച് അവാര്‍ഡ് 2023-24ന് (ആസ്പയര്‍ സ്‌കോളര്‍ഷിപ്പ്) സര്‍ക്കാര്‍ / എയ്ഡഡ് രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദം, എം.ഫില്‍, പി.എച്ച്.ഡി വിദ്യാര്‍ത്ഥികളില്‍ നിന്നും ഒക്ടോബര്‍ 19 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നു. വിശദവിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും www.dcescholorship.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മാനുവല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281098580. ഇമെയില്‍: dceaspire2018@gmail.com.

#aspirescholarship #applynow #education #student