തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ സാമൂഹ്യവിരുദ്ധ ആക്രമണം. വീടുകൾക്ക് നേരെ അജ്ഞാത സംഘം പടക്കമെറിഞ്ഞു. ജംഗ്ഷനിൽ നിന്നവർക്ക് നേരെയും പടക്കമേറുണ്ടായി. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. വീടിനുള്ളിൽ നിർത്തിയിട്ടിരുന്ന കാർ തല്ലി തകർത്തതായും പരാതിയുണ്ട്.ഒരു വാഹനത്തിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം. കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.