വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നാളെ മുതല്‍ ഒക്ടോബര്‍ 8 വരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 2 മുതല്‍ 8 വരെയാണ് വന്യജീവി വാരാഘോഷം. ദേശീയോദ്യാനങ്ങളിലും ടൈ?ഗര്‍ റിസര്‍വുകളിലും പ്രവേശനം സൗജന്യമാണ്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ നല്‍കിവരുന്ന മറ്റു സേവനങ്ങള്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകള്‍ ബാധകമായിരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.വാരാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ഒരു വര്‍ഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്.ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രണ്ടിന് രാവിലെ പത്തിന് തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. സുവോളജിക്കല്‍ പാര്‍ക്ക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം വൈദ്യുതി വകുപ്പു മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണിയും അന്നു തന്നെ നിര്‍വ്വഹിക്കും.