കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ. സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി റെജി(51) ആണ് അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസാണ് പ്രതിയെ പിടികൂടിയത്.രാവിലെ 11 മണിയോടെയാണ് സംഭവം. തൃശൂർ-കോഴിക്കോട് കെഎസ്ആർടിസി ബസിൽ വച്ചാണ് 28 കാരി ലൈംഗികാതിക്രമത്തിനിരയായത്. യുവതിയുടെ സമീപത്ത് നിൽക്കുകയായിരുന്ന ഇയാൾ പലതലവണ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് യുവതി ബസ് ജീവനക്കാരെ വിവരം അറിയിക്കുന്നത്.
പിന്നാലെ ജീവനക്കാർ കുറ്റിപ്പുറം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബസ് മലപ്പുറം കുറ്റിപ്പുറത്ത് എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.