സിംഹളപ്പടയുടെ 'സമരവിക്രമ'; ഡച്ച് പടയെ വീഴ്ത്തി ശ്രീലങ്കയ്ക്ക് ആദ്യ വിജയം

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക. ലഖ്‌നൗ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ അഞ്ച് വിക്കറ്റുകള്‍ക്ക് ശ്രീലങ്ക തകര്‍ത്തു. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 263 റണ്‍സെന്ന വിജയലക്ഷ്യം 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 91 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സധീര സമരവിക്രമയാണ് ശ്രീലങ്കയുടെ വിജയം അനായാസമാക്കിയത്.